ന്യൂഡൽഹി: ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. ഹോങ് കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവർ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്.
വിമാനം, ലാൻഡ് ചെയ്ത‌് ഗേറ്റിൽ പാർക്ക് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. തീപ്പിടിത്തമുണ്ടായതോടെ എപിയു തനിയേ പ്രവർത്തനം നിർത്തി. വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം. യാത്രക്കാർ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Air India flight catches fire shortly after landing